KeralaNews

എം വിൻസെന്റിന് മന്ത്രിസ്ഥാനം നൽകാത്തതിൽ അതൃപ്തി, സത്യപ്രതിജ്ഞ ബഹിഷ്കരിക്കാനൊരുങ്ങി ലത്തീൻ സഭ

കടുത്ത അതൃപ്തിയുമായി ലത്തീൻ സഭ. പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇതോടെ നാളെ നടക്കാൻ പോകുന്ന സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കാനാണ് സഭയുടെ തീരുമാനം. നാല് എംഎൽഎമാർ ഉണ്ടായിട്ടും സമുദായത്തിന് കോൺഗ്രസ് മന്ത്രിയില്ലെന്നാണ് നേതൃത്വം പറയുന്നത്.

എം വിൻസെന്റിനെ മന്ത്രിയാക്കാത്തതിലും ഫിഷറീസ് വകുപ്പ് ലിഗിന് നൽകുന്നതിലുമാണ് ലത്തീൻ സഭ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്. മന്ത്രിസഭയിൽ ലത്തീൻ അംഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭ രം​ഗത്തെത്തിയത്. ടോണി ചമ്മിണി, ടി ജെ വിനോദ്, എ ഡി തോമസ്, എം വിൻസന്റ് എന്നിങ്ങനെ നാല് എംഎൽഎമാരാണ് ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button