NationalNews

‘ഞങ്ങൾ കാത്തിരിക്കും, 6 മാസം എല്ലാം നിരീക്ഷിക്കും’, ടിവികെ സർക്കാർ രൂപീകരിക്കട്ടെ എന്ന് എം കെ സ്റ്റാലിൻ

തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കട്ടെ എന്ന് എം കെ സ്റ്റാലിൻ. ഞങ്ങൾ കാത്തിരിക്കുമെന്നും 6 മാസം എല്ലാം നിരീക്ഷിക്കും, ഭരണഘടനാപ്രതിസന്ധിയോ ഉടൻ മറ്റൊരു തെരഞ്ഞെടുപ്പോ ഡിഎംകെ ആഗ്രഹിക്കുന്നില്ല. സ്റ്റാലിൻ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരണം. കുറഞ്ഞത് സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി എങ്കിലും തുടരണം എന്നുമാണ് സ്റ്റാലിന്‍റെ പ്രതികരണം. സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനയുണ്ടായിരുന്നു. അതിന് പിന്നാലെയാണ് സ്റ്റാലിൽ ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയിരിക്കുന്നത്. ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യ ചർച്ചകൾ തുടങ്ങിയതായാണ് ഇന്നലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം ചർച്ചകളുണ്ടായി എന്നുൾപ്പെടെയായിരുന്നു റിപ്പോർട്ടുകൾ. ദ്രാവിഡ പാർട്ടികളുടെ ബദൽ അവതരിപ്പിച്ച് ടിവികെയെ അകറ്റി നിർത്തുകയെന്ന ലക്ഷ്യമാണ് ഇരു പാർട്ടികളുടെയും മുന്നിലുള്ളത്. അതേസമയം ഇത്തരമൊരു ചർച്ച നടന്നതായി ഇരു പാർട്ടികളുടെയും നേതാക്കൾ പരോക്ഷമായി സമ്മതിക്കുന്നില്ല. പിന്നാലെയാണ് സ്റ്റാലിൻ ഇത്തരമൊരു പ്രസ്ഥാവന നടത്തുന്നത്.

അതിനിടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവർണർക്കെതിരെ കോൺഗ്രസ്സ്. ഭൂരിപക്ഷം തെളിയിക്കേണ്ടത് ലോക്ഭവനിൽ അല്ലെന്നാണ് ജ്യോതിമണി എംപി പ്രതികരിച്ചത്. നിയമസഭയിൽ ആണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്നും നിരവധി സുപ്രീം കോടതി വിധികളിൽ ഇക്കാര്യം ‌ വ്യക്തമാണ് ജനവിധി തടയാൻ ഗവർണർ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button