
വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. മലപ്പുറം ഒതുക്കുങ്ങലിൽ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുഹമ്മദ് റാഫി – ജൗഹറ എന്നിവരുടെ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്.
മുഖത്തും ചെവിയിലും തലക്കും കടിയേറ്റ കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇതേ നായ പലരെയും കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. നായക്കായി തെരച്ചിൽ തുടരുകയാണ്.




