KeralaNews

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ഭീതി; തൃശ്ശൂരിലും കണ്ണൂരിലുമായി നാല് കുട്ടികൾക്ക് കടിയേറ്റു; നാല് വയസ്സുകാരന്റെ കവിൾ നായ കടിച്ചു കീറി

തൃശ്ശൂരിലും കണ്ണൂരിലുമായി നാല് കുട്ടികൾക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തൃശ്ശൂർ ദേശമംഗലത്ത് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ കവിൾ നായ കടിച്ചു കീറി. കൈയ്ക്കും കടിയേറ്റിട്ടുണ്ട്. കണ്ണൂരിലെ വിളക്കോട്ടൂരിലും തെരുവുനായ ഭീതി വിതച്ചു. പ്രദേശത്തെ മൂന്ന് വിദ്യാർത്ഥികൾക്കാണ് തെരുവുനായയുടെ കടിയേറ്റത്. ദേവാത്മിക, ധനശ്യാം, മുഹമ്മദ് റബി എന്നിവരെ നായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button