ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് തിരഞ്ഞെടുപ്പ്: സ്വാമി ശുഭാംഗാനന്ദ ഉൾപ്പെടെ 6 സന്യാസിമാർക്ക് വിജയം; സ്വാമി സച്ചിദാനന്ദയ്ക്ക് പരാജയം

തിരുവനന്തപുരം : ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉൾപ്പെടെ ആറുപേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പരാജയപ്പെട്ടു. നിലവിലെ ഭരണസമിതിയിൽ നിന്ന് വീണ്ടും മത്സരിച്ച പേരിൽ പ്രസിഡന്റ് ഉൾപ്പെടെ മൂന്നുപേരാണ് തോറ്റത്. അഞ്ച് സന്യാസിമാരാണ് ബോർഡിൽ പുതുതായി എത്തിയത്. ഇതിൽ സ്വാമി അംബികാനന്ദയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ട്.
11 അംഗബോർഡിലേക്ക് 32 സന്യാസിമാരാണ് മത്സരിച്ചത്. അഞ്ച് വർഷത്തേക്കാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. പുതിയ പ്രസിഡന്റ് ഉൾപ്പെടെ ഭാരവാഹികളെ ഭരണസമിതി പിന്നീട് തിരഞ്ഞെടുക്കും.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പുതിയ ഭരണ സമിതി
സ്വാമി അംബികാനന്ദ സ്വാമി ശുഭാംഗാനന്ദ സ്വാമി ഗുരുപ്രകാശം സ്വാമി വിശുദ്ധാനന്ദ സ്വാമി അനുപേക്ഷാനന്ദ സ്വാമി നിത്യസ്വരൂപാനന്ദ സ്വാമി ധർമ്മചൈതന്യ സ്വാമി ശാരദാനന്ദ സ്വാമി ഋതംഭരാനന്ദ സ്വാമി യോഗാനന്ദ തീർത്ഥർ സ്വാമി സാന്ദ്രാനന്ദ



