News

സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

തിരുവനന്തപുരം: സ്‌ത്രീകളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ഔപചാരികമായി ഖേദം പ്രകടിപ്പിക്കുന്നെന്നും മന്ത്രി പറഞ്ഞു. അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നത് വ്യക്തമാണ്.

കാരണം ഞങ്ങളല്ലേ പ്രിയദർശിനി തുടങ്ങിയത്. ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഏറ്റവും പ്രസ്റ്റീജിയസ് ആയിട്ടുള്ള ഒരു പ്രോഗ്രാമാണ് പ്രിയദർശിനി പദ്ധതി. അതിനിയും മുന്നോട്ട് പോകും.സ്‌ത്രീകളോട് യാതൊരു തരത്തിലുള്ള വിവേചനവും ഇല്ലാതെയാണല്ലോ നമ്മൾ പെരുമാറുന്നത്. എല്ലാ സ്‌ത്രീകൾക്കും യാതൊരു വിവേചനവുമില്ലാതെ പ്രിയദർശിനിയിൽ പോകാനുള്ള അവകാശമുണ്ട്. അതാരുടെയും ഔദാര്യമല്ല.

പ്രിയദർശിനി പദ്ധതി സർക്കാരിന്റെ ശിശുവാണ്. അതിനെ നല്ല രീതിയിൽതന്നെ മുന്നോട്ട് കൊണ്ടുപോകും.പറയാൻ പാടില്ലാത്ത ചില വാക്കുകൾ ഞാനിന്നലെ പറഞ്ഞിരുന്നു. അത് ശ്രദ്ധിക്കേണ്ടതായിരുന്നു. എന്റെ വാക്കുകൾ ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ഔപചാരികമായി ഖേദം പ്രകടിപ്പിക്കുന്നു. ആളുകളുടെ വിമർശനം ഞാൻ ഉൾക്കൊള്ളുന്നു. അതിൽ എനിക്ക് ഈഗോയില്ല’- മന്ത്രി സിപി ജോൺ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button