News

കുടുംബ കോടതി ജഡ്‌ജിക്കെതിരെ ലൈംഗികാതിക്രമ പരാതി

കൊല്ലം; കുടുംബ കോടതി ജഡ്‌ജിക്കെതിരെ ലൈംഗികാതിക്രമ പരാതി. ചവറ കുടുംബ കോടതി ജഡ്ജിയായ ഉദയകുമാറിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വിവാഹ മോചന കേസുകൾക്ക് ഹാജരായ സ്ത്രീകൾക്കെതിരെ ജഡ്‌ജി ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. മൂന്ന് പരാതികളാണ് ഇയാൾക്കെതിരെ കൊല്ലം ജില്ലാ ജഡ്ജിന് ലഭിച്ചത്.

പരാതിയെ തുടർന്ന് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ ജില്ലാ കോടതികളുടെ ചുമതല വഹിക്കുന്ന രജിസ്ട്രാർ ഡിസ്ട്രിക്റ്റ് ജൂഡീഷ്യറിയാണ് പരാതി അന്വേഷിക്കുക. നടപടികളുടെ ഭാ​ഗമായി ഉദയകുമാറിനെ കൊല്ലം എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

വിവാഹമോചനത്തിനായി കുടുംബ കോടതിയിലെത്തുന്ന മാനസികമായി തളർന്ന സ്ത്രീകളെ സാധാരണ അഭിഭാഷകരാണ് കൗൺസിലിംഗിന് വിധേയരാക്കുന്നത്. എന്നാൽ ഉദയകുമാർ നേരിട്ട് ചേംബറിലേക്ക് വിളിച്ചുകൊണ്ട് അവരെ ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. കൊല്ലം ജില്ലാ ജഡ്ജിക്ക് പരാതികൾ ലഭിച്ചതോടെ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button