Kerala
ശബരിമല സ്വർണ്ണക്കൊള്ളക്കേസ് : അന്വേഷണത്തിന് എസ്ഐടിക്ക് കൂടുതല്‍ സാവകാശം

ബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് കൂടുതൽ സാവകാശം നൽകി. ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാൻ ഏപ്രിൽ അവസാനവാരം ആകുമെന്ന് എസ്ഐടി അറിയിച്ചതിനെ തുടർന്നാണ് നടപടി. കേസിൽ 358 സാക്ഷികളെ എസ്ഐടി വിസ്തരിച്ചു. പി എസ് പ്രശാന്തിന്റെ കാലത്ത് സ്വർണ്ണം പൂശലിൽ 20 സാക്ഷികളെ ചോദ്യം ചെയ്തെന്നും എസ്ഐടി അറിയിച്ചു. ഇതിനെ തുടർന്ന് സ്വർണക്കൊള്ള കേസ് മെയ് 18ലേക്ക് മാറ്റി.



