BusinessKeralaPolitics

റബ്ബര്‍ സബ്‌സിഡി 180 ആക്കി വര്‍ധിപ്പിച്ചു : ഏപ്രില്‍ 1 മുതൽ സബ്‌സിഡി പ്രാബല്യത്തില്‍ വരും

തിരുവനന്തപുരം : റബ്ബര്‍ സബ്‌സിഡി 180 ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി. റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും സബ്‌സിയുണ്ട്. ആകെ സബ്‌സിഡി നല്‍കാനായി 24.48 കോടി രൂപ അനുവദിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്.

ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ 5 രൂപ ഇന്‍സെന്റീവ് ലഭിക്കും. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം. ഏപ്രില്‍ 1 മുതലാണ് സബ്‌സിഡി പ്രാബല്യത്തില്‍ വരിക. ഷീറ്റ് റബറിനാണ് കിലോയ്ക്ക് 5 രൂപ ഇന്‍സന്റ്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും.

അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ജൂണ്‍ മാസം വരെയാണ് ഷീറ്റ് റബറിന് കിലോയ്ക്ക് 5 രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചത്. ആര്‍എസ്എസ് 1 മുതല്‍ ആര്‍എസ്എസ് 4 വരെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍സ്റ്റീവ് ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button