KeralaNews

റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി; ജൂലൈ 3 മുതലുള്ള ബില്ലുകള്‍ക്ക് ബാധകം ധനകാര്യവകുപ്പ് ഉത്തരവിറക്കി

റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി റബ്ബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കര്‍ഷകരും റബ്ബര്‍ ഉത്പാതക സംഘങ്ങളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്നാണ് താങ്ങുവില കിലോഗ്രാമിന് 200 രൂപയില്‍ നിന്ന് 250 രൂപയായി വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. ജൂലൈ മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് പുതിയ താങ്ങുവില ബാധകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button