News

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ ; രാഷ്ട്രീയ പോര് മുറുകുന്നു

ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തിരുവനന്തപുരത്ത് വിവാദം. ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചായിരുന്നു ആനന്ദിന്റെ ആത്മഹത്യ കുറിപ്പ്. സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ് സന്ദേശം ഉള്‍പ്പെടെ അയച്ചായിരുന്നു യുവാവ് ആത്മഹത്യക്ക് മുതിര്‍ന്നത്. സംഭവത്തിന് പിന്നാലെ ബിജെപിക്ക് എതിരെ ആരോപണവുമായി സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

ബിജെപിയും ആര്‍എസ്എസ്എയും ഭീകര സംഘടനകളെ പോലെ പ്രവര്‍ത്തിക്കുന്നു എന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ആരോപിച്ചു. അടുത്തിടെ മറ്റൊരു ബിജെപി നേതാവും തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തിരുന്നു. ബിജെപിയും ആര്‍എസ്എസും മാഫിയകള്‍ക്ക് ഒപ്പമാണെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. രാജീവ് ചന്ദ്രശേഖര്‍ വന്നതിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് എന്നും സിപിഎം നേതാവ് ആരോപിച്ചു.

മനുഷ്യ ജീവന്‍ വച്ച് പന്താടുന്ന നിലയുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി അവസാനിപ്പിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു. ആനന്ദിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. വിഷയത്തില്‍ ഗൗരവകരമായ അന്വേഷണം നടക്കുമെന്നും മന്ത്രി അറിയിച്ചു. ആനന്ദിന്റെ മരണത്തില്‍ ബിജെപി നേതൃത്വം മറുപടി പറയണണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. ബിജെപിയിലെ ഉള്‍പ്പോര് ആളുകളുടെ ജീവനെടുക്കുന്ന നിലയിലേക്ക് മാറിയെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്തേത് ഗൗരവകരമായ സാഹചര്യമാണ്. ഇതിന് നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button