Cinema

റിലീസിന് മുമ്പേ റെക്കോർഡ് നേട്ടം; സൂര്യ ചിത്രത്തിന് 300 കോടി ബിസിനസ്?

സൂപ്പർ താരം സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ റിലീസിന് മുൻപ് തന്നെ പ്രീ-സെയിലിലൂടെ 300 കോടി രൂപ നേടിയെന്ന് ഡിടി നെക്സ്റ്റ് റിപ്പോർട്ട്. ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്. ‘ലക്കി ഭാസ്കർ’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സൂര്യയുടെ കരിയറിലെ 46-ാമത് ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസി’നുണ്ട്. സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച്, ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം ഒരു പക്കാ ഫാമിലി എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്.

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ആദ്യ പ്രണയഗാനമായ ‘പട്ടാമ്പൂച്ചി’ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു. മമിത ബൈജുവിന്റെ ചടുലമായ നൃത്തച്ചുവടുകളാണ് ഈ പാട്ടിന്റെ പ്രധാന ആകർഷണം. വൻ പ്രീ-റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രം ബോക്സ് ഓഫീസിലെ മുൻകാല റെക്കോർഡുകളെല്ലാം തിരുത്തിക്കുറിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button