News

വിമർശനം ശക്തം; പ്രത്യേക ഓഫീസറായി ജ്യോത്സ്യനെ നിയമിച്ച തീരുമാനം പിൻവലിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: വിവാദമായതിന് പിന്നാലെ, തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്റെ പ്രത്യേക ഓഫീസറായി ജ്യോതിഷിയെ നിയമിച്ച തീരുമാനം പിന്‍വലിച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയായിരുന്നു നിയമനം. ശാസ്ത്രീയമായ രീതിയില്‍ ഭരണം നടത്തേണ്ട മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ജ്യോതിഷിയെ നിയമിച്ചത് വലിയ രീതിയിലുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു. ഇന്ന് നിയമസഭയിലും നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി.

തമിഴ്‌നാട് നിയമസഭയില്‍ 144 അംഗങ്ങളുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. എഐഎഡിഎംകെ വിമതരുടേതടക്കം പിന്തുണ വിജയ്ക്ക് ലഭിച്ചു. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികളും ടിവികെയെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികളും ജ്യോതിഷിയുടെ നിയമനത്തില്‍ വിമര്‍ശിച്ച് രംഗത്തിയതോടെയാണ് വിജയ് തീരുമാനം പിന്‍വലിച്ചത്. വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button