News

കുടുംബവഴക്ക്; ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്‌ക്കടിച്ച് കൊന്നു

ജയ്‌പൂർ: ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും യുവാവ് ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. രാജസ്ഥാനിലെ ജയ്പൂരിലെ ഗോവിന്ദ്പുരത്തിലാണ് സംഭവം. ഗീതാ ഝാ (40), മക്കളായ നന്ദിനി, ഗിരീഷ, രാധിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഗീതയുടെ ഭർത്താവായ രാഹുൽ ഝായാണ് നാലുപേരെയും കൊലപ്പെടുത്തിയത്. മക്കൾക്ക് 17നും 23നും ഇടയിൽ പ്രായമുണ്ടെന്നാണ് വിവരം

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. രാഹുൽ ഒളിവിലാണെന്നും തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. ആളനക്കം കാണാത്തതിനെ തുടർന്ന് അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പിന്നാലെ നാട്ടുകാർ പൊലീസിൽ വിവരമറിക്കുകയായിരുന്നു. വീട്ടിൽ പ്രതിയുടെ 85 വയസുള്ള പിതാവും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഫോറൻസിക് സംഘം സ്ഥലത്തെത്തിയ പരിശോധന നടത്തുകയാണ്. ആക്രമണത്തിന് പ്രതി ഉപയോഗിച്ചെന്ന് കരുതുന്ന ഇഷ്ടികയും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button