News

പിഎസ്‌സി ക്രൈംബ്രാഞ്ച് പോര് മുറുകുന്നു; ആസ്ഥാനത്ത് ചോദ്യം ചെയ്യാൻ പോകില്ലെന്ന് ക്രൈംബ്രാഞ്ച്, ഇന്ന് കത്ത്

തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാതട്ടിപ്പിലെ ചോദ്യം ചെയ്യലിനെ ചൊല്ലി പിഎസ്‌സിയും ക്രൈംബ്രാഞ്ചും തമ്മിലെ തർക്കത്തിന് പരിഹാരമില്ല. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് പിഎസ്‌സി അംഗങ്ങൾക്ക് എസ്‌ഐടി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ നോട്ടീസ് ലഭിച്ച നാല് അംഗങ്ങളും ഹാജരാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇക്കാര്യത്തിൽ തങ്ങൾക്ക് പ്രത്യേക പരിരക്ഷ ഉണ്ടെന്നാണ് അംഗങ്ങളുടെ വാദം. പിഎസ്‌സി ആസ്ഥാനത്തെത്തി ചോദ്യം ചെയ്യണം എന്ന അവരുടെ ആവശ്യം തള്ളിക്കളഞ്ഞിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യാൻ പിഎസ്‌സി ആസ്ഥാനത്തേക്ക് പോകില്ലെന്ന് കാട്ടി ക്രൈംബ്രാഞ്ച് ഇന്ന് കത്ത് നൽകും.

ഇക്കാര്യം ചർച്ചചെയ്യാനായി ഇന്ന് നിർണായക പിഎസ്‌സി യോഗം ചേരുന്നുണ്ട്. മുൻനിലപാടിൽ പിഎസ്‌സി അംഗങ്ങൾ ഉറച്ചുനിൽക്കാൻ തന്നെയാണ് സാദ്ധ്യത. ഇതുസംബന്ധിച്ച നിയമോപദേശം യോഗത്തിൽ ചർച്ച ചെയ്യും. ക്രൈംബ്രാഞ്ചിന്റെ തുടർനീക്കങ്ങൾ എന്താകും എന്നത് സംബന്ധിച്ച് ആശങ്കയും ഇവർക്കുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button