News

100 ദിവസം പിന്നിട്ട് പ്രിയദർശിനി ബസ്; യാത്ര ചെയ്തത് 30.74 ലക്ഷം സ്ത്രീകൾ, ടിക്കറ്റ് വരുമാനം 10 കോടിയോളം; മലപ്പുറത്തെ കണക്കിങ്ങനെ

മലപ്പുറം: യു.ഡി.എഫ് സർക്കാരിന്റെ പ്രിയദർശിനി ബസിൽ 100 ദിവസം പൂർത്തിയായപ്പോൾ ജില്ലയിൽ യാത്ര ചെയ്തത് 30.74 ലക്ഷം സ്ത്രീകൾ. 9.96 കോടി രൂപയാണ് ടിക്കറ്റ് നിരക്കായി കണക്കാക്കിയത്. ഈ തുക സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകും. ഏറ്റവും കൂടുതൽ സ്ത്രീകൾ യാത്ര ചെയ്തത് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നാണ്, 9.96 ലക്ഷം. കുറവ് പൊന്നാനിയിൽ നിന്നാണ്, 5.92 ലക്ഷം.

മുന്നിൽ പെരിന്തൽമണ്ണ പെരിന്തൽമണ്ണ ഡിപ്പോയിൽ കളക്ഷൻ 3.27 കോടിയാണ്. ജൂണിൽ 1.26 ലക്ഷം പേരാണ് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും യാത്ര ചെയ്തത്. കളക്ഷൻ 43.65 ലക്ഷം. ജൂലായിൽ 2.99 ലക്ഷം പേർ പേരിൽ യാത്രചെയ്തു. കളക്ഷൻ 99.99 ലക്ഷം. ആഗസ്തിൽ 3.10 ലക്ഷം പേർ യാത്ര ചെയ്തതിൽ കളക്ഷൻ 10.17 ലക്ഷം. സെപ്തംബർ 22വരെ 2.59 പേർ യാത്ര ചെയ്തു. കളക്ഷൻ 81.79 ലക്ഷം.

കുതിച്ച് പൊന്നാനി പൊന്നാനി ഡിപ്പോയ്ക്ക് കീഴിൽ 5.92 ലക്ഷം സ്ത്രീകളാണ് സൗജന്യമായി യാത്ര ചെയ്തത്. ടിക്കറ്റ് നിരക്കായി കണക്കാക്കിയത് 1.77 കോടി രൂപയാണ്. ജൂണിൽ 73,165 പേരാണ് പൊന്നാനി ഡിപ്പോയിൽ നിന്നും യാത്ര ചെയ്തത്. കളക്ഷൻ 25.63 ലക്ഷം രൂപയാണ് കളക്ഷൻ. ജൂലായിൽ 1.81 ലക്ഷം പേർ യാത്ര ചെയ്തു. കളക്ഷൻ 60.69 ലക്ഷം. ആഗസ്തിൽ 1.58 ലക്ഷം പേർ യാത്ര ചെയ്തു. കളക്ഷൻ 51.85 ലക്ഷം. സെപ്തംബർ 22വരെ 1.15 ലക്ഷം പേർ യാത്ര ചെയ്തു. കളക്ഷൻ 39.06 ലക്ഷം.

മലപ്പുറം പിന്നിലല്ല മലപ്പുറം ഡിപ്പോയിൽ നിന്നും ആകെ 8.60 ലക്ഷം സ്ത്രീകളാണ് യാത്ര ചെയ്തത്. കളക്ഷൻ 2.92 കോടി. ജൂണിൽ 1.16 ലക്ഷം സ്ത്രീകൾ യാത്ര ചെയ്തതിൽ കളക്ഷൻ 40.83 ലക്ഷം, ജൂലായിൽ 2.77 ലക്ഷം പേർ യാത്ര ചെയ്തു. കളക്ഷൻ 93.57 ലക്ഷം. ആഗസ്തിൽ 2.49 ലക്ഷം പേർ യാത്ര ചെയ്തു. കളക്ഷൻ 86.34 ലക്ഷം. സെപ്തംബറിൽ 2.16 ലക്ഷം പേർ യാത്ര ചെയ്തു. കളക്ഷൻ 71.38 ലക്ഷം. നിലമ്പൂരിൽ 6.26 ലക്ഷം സ്ത്രീകൾ യാത്ര ചെയ്തു. കളക്ഷൻ രണ്ട് കോടി രൂപയാണ്.

ഡിപ്പോ ———- യാത്രക്കാർ —————- ചെലവ്—– പെരിന്തൽമണ്ണ- 9.96 ലക്ഷം —- 3.27 കോടിമലപ്പുറം—— 8.60 ലക്ഷം———– 2.92 കോടി നിലമ്പൂർ—– 6.26 ലക്ഷം—-രണ്ട് കോടി പൊന്നാനി—- 5.92 ലക്ഷം—1.77 കോടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button