NationalNews

യുവാക്കളുടെ ഭാവി വച്ചാണ് കളിക്കുന്നത്, പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് പ്രധാനമന്ത്രി മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ധര്‍മേന്ദ്ര പ്രധാന്റെ രാജി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുതുക്കിപ്പണിയുന്നതില്‍ നിര്‍ണായക ചുവടുവെപ്പാണ്. ജനാധിപത്യവും നമ്മുടെ ഭരണഘടനയും സംരക്ഷിക്കാനായി രാജ്യമെമ്പാടും തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിദ്യാര്‍ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണം. വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം’ -രാഹുല്‍ പറഞ്ഞു.

യുവാക്കളുടെ ഭാവി വച്ചാണ് സര്‍ക്കാര്‍ കളിക്കുന്നതെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും രാഹുല്‍ ആരോപിച്ചു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി കോണ്‍ഗ്രസ് എന്നും മുന്നിലുണ്ടാകുമെന്നും നീതി ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button