KeralaNews

‘ മതനിരപേക്ഷ കേരള നിർമ്മാണത്തിൽ പോലീസിന് വലിയ പങ്ക് -മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: മതനിരപേക്ഷ കേരള നിർമ്മാണത്തിൽ കേരള പോലീസിന് വലിയ പങ്കാണുള്ളതെന്നും ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനും പോലീസിന് നിർണായകമായ പങ്കാണുള്ളതെന്നും ഗാന്ധിഘാതകനെ ചരിത്രപുരുഷനായി അവതരിപ്പിക്കുന്ന സന്ദർഭത്തിലാണ് നാം ജീവിക്കുന്നതെന്നും രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35 -)o സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘മതനിരപേക്ഷ കേരള നിർമ്മാണത്തിൽ കേരള പോലീസിന്റെ പങ്ക്’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു

സംസാരിക്കുകയായിരുന്നു മന്ത്രി. ആര്യനാട് ഉഴമലയ്ക്കൽ പി ചക്രപാണി ആഡിറ്റോറിയത്തിൽ നടന്ന സെമിനാറിന് കെപിഒഎ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് കെ എൽ നിഷാന്ത് അധ്യക്ഷതവഹിച്ചു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് പി ആർ പ്രതാപൻ നായർ മുഖ്യപ്രഭാഷണവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസി. പ്രൊഫസർ ഡോ. ജോയ് ബാലൻ വിഷയാവതരണവും നടത്തി. നെടുമങ്ങാട് ഡിവൈഎസ്പി കെ എസ് അരുൺ, കെ പി എ സംസ്ഥാന വൈസ് പ്രസിഡന്റ് സഞ്ജു വി കൃഷ്ണൻ, ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ മാനേജർ ആർ സുഗതൻ എന്നിവർ സംസാരിച്ചു.കെപിഒഎ തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് എം ദീപു സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ബി എസ് അരുൺ നന്ദിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button