KeralaNews

പ്ലസ് വണ്‍ പ്രവേശനം: 120 അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ച് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 120 അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ 117 സ്‌കൂളുകളിലാണ് സീറ്റ് അനുവദിച്ചത്.

പാലക്കാട് -30, മലപ്പുറം -60, കോഴിക്കോട് -20, കാസര്‍കോട് -10 എന്നിങ്ങനെയാണ് താല്‍ക്കാലിക അധിക ബാച്ചുകള്‍. ഒരു ബാച്ചില്‍ 60 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഇതുപ്രകാരം ഈ ജില്ലകളില്‍ അധികമായി 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button