Kerala
ചിന്നക്കനാലിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ പിണറായി വിജയൻ; വന്യജീവി പ്രശ്നത്തിൽ ഫലപ്രദ നടപടികൾ വേണമെന്ന് പ്രതിപക്ഷ നേതാവ്

കോട്ടയം: ചിന്നക്കനാലിൽ ആന കുത്തി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കാണാനെത്തി. പിണറായി വിജയൻ കുട്ടിയോട് സംസാരിച്ചു. കുട്ടിക്ക് ഇപ്പോഴും വേദന ഉണ്ടെന്നും അസുഖം മാറുമെന്ന് ശുഭപ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. നല്ല ചികിത്സ ആണ് നൽകേണ്ടത്. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ഇക്കാര്യത്തിൽ സാധാരണ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം. വന്യജീവി പ്രശ്നത്തിൽ ഫലപ്രദമായ നടപടികൾ വേണം. മുൻ സർക്കാർ നേരത്തെ തുടങ്ങിവച്ച ചില പദ്ധതികളുമുണ്ട്. അതിനൊക്കെ തുടർച്ച വേണം. കൂടുതൽ ആപത്തുണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ വേണം. സർക്കാർ മാറിയത് ആന അറിഞ്ഞില്ല എന്ന് പറയുന്നത് ഒന്നിനും മറുപടി അല്ലെന്നും അദ്ദേഹം പറഞ്ഞു.




