KeralaNews

പ്രതിപക്ഷ നേതാവാകുമോ പിണറായി? മറുപടി നൽകാതെ മുഖ്യമന്ത്രി; കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നു

ദില്ലി: പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതെ പിണറായി വിജയൻ. ദില്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ കാണാം എന്ന് പറഞ്ഞ് മറുപടി നൽകാതെ പോയത്. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും പിണറായി മറുപടി പറഞ്ഞില്ല. അതേസമയം, കേരളത്തിലെ പ്രതിപക്ഷ നേതൃ സ്ഥാനം ആർക്ക് എന്നത് പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. തമിഴ്നാട്ടിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് ഗവർണറുടെ നിലപാടാണെന്ന് വിജയ്ക്ക് എല്ലാ ആശംസകളുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവലോകനമാണ് ഇന്നത്തെ പി.ബി യോ​ഗത്തിന്റെ അജണ്ടയെന്നും ബേബി പറഞ്ഞു. കേരളത്തില്‍ പ്രതിപക്ഷ നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, ആരാണ് മുഖ്യമന്ത്രിയെന്നതില്‍ കോണ്‍ഗ്രസില്‍ ഇനിയും തീരുമാനമായില്ല. കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ ശക്തിപ്രകടനങ്ങൾ ആവർത്തിക്കുന്നുണ്ടായെന്ന് ഹൈക്കമാൻഡ് നിരീക്ഷണം തുടരുകയാണ്. ആർക്ക് വേണ്ടി പ്രകടനം നടത്തിയാലും അയോഗ്യതയായി വിലയിരുത്തുമെന്നും ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നേതൃത്വത്തിനും രൂക്ഷവിമർശനം. പ്രകടനങ്ങൾ നിയന്ത്രിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി. തൽസ്ഥിതി റിപ്പോർട്ട് നൽകാൻ ദീപ ദാസ്മുൻഷിക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടെങ്കിലും ആത്മവിശ്വാസത്തിൽ തന്നെ തുടരുകയാണ് കെ സി പക്ഷം. 

കെ സി അല്ലാതെ മറിച്ചൊരു തീരുമാനം വരില്ലെന്നു ഇപ്പോഴും പ്രതീക്ഷയുണ്ട്. ചർച്ച തുടരുന്നതിൽ സന്തോഷിച്ചു വി ഡി പക്ഷം. എം എൽ എമാരുടെ എണ്ണത്തിനു അപ്പുറത്തേക്ക് വീണ്ടും നീങ്ങുന്നത് ഗുണകരമെന്നാണ് കണക്ക് കൂട്ടൽ. പ്രതീക്ഷ വിടാതെ ആർ സി ഗ്രൂപ്പും മുന്നോട്ട് തന്നെ. അതേസമയം പരസ്യപ്പോര് നിർത്തണമെന്ന ആഹ്വാനത്തിൽ അണികൾക്ക് നിർദേശം നൽകി ഗ്രൂപ്പ് മാനേജർമാർ. ഇനിയും പ്രകടനവും ഫ്ലെക്സും വന്നാൽ സാധ്യത കുറക്കുമെന്നും നിർദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button