KeralaNews

ക്ലിഫ് ഹൗസ് ഒഴിയുന്നു; ബേക്കറി ജങ്ഷനിൽ വീട് വാടകയ്ക്കെടുത്ത് പിണറായി വിജയൻ

തിരുവനന്തപുരം: കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്തു. ബേക്കറി ജങ്ഷനില്‍ റിസര്‍വ് ബാങ്കിന് സമീപമാണ് വീട്. ക്ലിഫ് ഹൗസിലെ സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറ്റി.

ഡല്‍ഹിയില്‍ നിന്ന് എത്തിയാല്‍ ഉടന്‍ ഈ വീട്ടിലേക്ക് മാറും എന്നാണ് വിവരം. സിപിഎം പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തിയത്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്ന സമയത്ത് സിപിഎമ്മിന്റെ ചിന്ത ഫ്‌ലാറ്റിലേക്ക് താമസം മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വാടക വീട്ടിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവ് ആര് എന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്താല്‍ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് സ്വാഭാവികമായി മാറും. ഇതില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് വാടക വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button