മുഖ്യമന്ത്രിയുടെ ഒരൊറ്റ ഒപ്പില്‍ 30,000 രൂപയുടെ ശമ്പള വർധനവ്
തിരുവനന്തപുരം: ശിപായിയെ ഗസറ്റഡ് ഓഫിസറാക്കി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ.
പേഴ്സണൽ സ്റ്റാഫിൽ ഓഫിസ് അറ്റൻഡന്റായി (ശിപായി) ജോലി ചെയ്യുന്ന അൽ ജിഹാനെ അഡീഷണൽ പി.എ ആയി ഉയർത്തിയിരിക്കുകയാണ് ജി.ആർ. അനിൽ.
സെക്രട്ടറിയേറ്റിലെ ആദ്യ ഗസറ്റഡ് തസ്തികയായ സെക്ഷൻ ഓഫീസറുടെ ശമ്പളമാണ് അഡീഷണൽ പി.എക്ക് ലഭിക്കുന്നത്. 30,000 രൂപയാണ് ശിപായി തസ്തികയിൽ ലഭിക്കുന്നതെങ്കിൽ അഡീഷണൽ പി.എ ആയതോടെ ശമ്പളം 60,000 ആയി ഉയരും.
ശിപായിയെ ഗസറ്റഡ് ഓഫിസറാക്കാനുള്ള ജി.ആർ. അനിലിന്റെ ആവശ്യത്തിന് മുഖ്യമന്ത്രി അനുമതി നൽകി. ഈ മാസം 12 ന് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവും ഇറങ്ങി.

എൽ.ഡി ക്ലർക്കായി ജോലിയിൽ പ്രവേശിക്കുന്നവർ ഏറ്റവും കുറഞ്ഞത് 25 വർഷമെങ്കിലും ജോലി ചെയ്താൽ മാത്രമാണ് ഗസറ്റഡ് തസ്തിക ലഭിക്കുന്നത്. സെക്രട്ടേറിയേറ്റിൽ അസിസ്റ്റന്റ് ആയി ജോലി കയറുന്നവർ 14 വർഷം കഴിയണം ഗസറ്റഡ് തസ്തികയിൽ എത്താൻ .
2021 ജൂൺ മാസം ശിപായി ആയി ജോലിക്ക് കയറിയ പേഴ്സണൽ സ്റ്റാഫ് രണ്ടര വർഷം കഴിഞ്ഞപ്പോൾ ഗസറ്റഡ് ആയതിന്റെ ഞെട്ടലിലാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ.
മന്ത്രിയുടെ പ്രിയങ്കരനായാൽ ഇതല്ല ഇതിലപ്പുറവും നടക്കും. മുഖ്യമന്ത്രിയുടെ ഒരൊറ്റ ഒപ്പില്‍ 30,000 രൂപയുടെ ശമ്പള വർധനവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അൽ ജിഹാൽ .
- വിദ്യാർത്ഥികൾക്ക് ആശ്വാസം; സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി, നാളെ അർദ്ധരാത്രി വരെ അപേക്ഷിക്കാം
- കാസർഗോഡ് 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ നായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്; അർധരാത്രിയിൽ സാഹസിക ദൗത്യം; ജീവനോടെ പുറത്തെടുത്തു
- പറവൂരിന്റെ പുത്രൻ കേരളത്തിന്റെ മുഖ്യനായി; വി.ഡി. സതീശൻ സത്യസന്ധതയുടെ പ്രതീകമെന്ന് മോഹൻലാൽ
- എറണാകുളത്ത് തീവ്രമഴ; സംസ്ഥാനത്ത് മഴ കനക്കുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്; ഭൂതത്താന്കെട്ടില് ഷട്ടറുകള്‍ ഉയര്‍ത്തി
- ഭരണമുള്ളപ്പോൾ മിണ്ടാതെ തോറ്റപ്പോൾ പിണറായിയെ കുറ്റം പറയുന്നോ? തിരുവനന്തപുരംകാർ പറഞ്ഞാലും അത് തെറ്റ്! ; തുറന്നടിച്ച് മല്ലിക സുകുമാരൻ









