KeralaNews

‘യുഡിഎഫിന് അവ​ഗണിക്കാനാകില്ല’, ചാണ്ടി ഉമ്മനെ പിന്തുണച്ച് ഓർത്തഡോക്സ് സഭ

ചാണ്ടി ഉമ്മന് പിന്തുണ അറിയിച്ച് ഓർത്തഡോക്സ് സഭ. യുഡിഎഫ് മന്ത്രിസഭയിലേക്ക് പരി​ഗണിക്കുന്നുവെന്നാണ് ആദ്യം പുറത്തുവന്നത്. എന്നാൽ ചാണ്ടി ഉമ്മന് പകരം മറ്റൊരാളെ പരി​ഗണിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ വിഭാ​ഗത്തിന് കടുത്ത അതൃപ്തി നിലനിൽക്കുകയാണെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇതിനുപിന്നാലെയാണ് ഓർത്തഡോക്സ് സഭ നിലപാടുകൾ വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുന്നത്. മന്ത്രിസഭയിൽ സമുദായത്തിന് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് ഗീവർഗീസ് മാർ യൂലിയോസ് പ്രതികരിച്ചത്.

ചാണ്ടി ഉമ്മൻ മന്ത്രിയാകുമെന്ന് കേൾക്കുന്നുവെന്നും അദ്ദേഹം മന്ത്രിയാകുന്നതിൽ സന്തോഷമുണ്ടെന്നും ഗീവർഗീസ് മാർ യൂലിയോസ് അറിയിച്ചു.ചാണ്ടി ഉമ്മൻ്റെ പ്രചാരണ രീതികൾ മാതൃകയായിരുന്നുവെന്നും എത്ര ചോദിച്ചാലും നീതി നടപ്പാക്കില്ല എന്ന് വാശിപിടിക്കുന്നവർക്ക് ജനം മറുപടി നൽകുമെന്നും ഗീവർഗീസ് മാർ യൂലിയോസ് അറിയിച്ചു.

അതേസമയം മന്ത്രിസഭയിൽ ഉണ്ടാകുന്ന പല പ്രാതിനിധ്യങ്ങളിൽ ഓർത്തഡോക്‌സ് സഭയെ തള്ളിക്കളയരുതെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. എല്ലാവർക്കും പ്രാതിനിധ്യം കൊടുക്കുമ്പോൾ ഓർത്തഡോക്‌സ് സഭയ്ക്കും നൽകണം. കഴിഞ്ഞ ദിവസം മുതൽ ചാണ്ടി ഉമ്മന്റെ പേര് പട്ടികയിലുണ്ടെന്ന് കേൽക്കുന്നുണ്ട്. മന്ത്രിസഭയിൽ ചാണ്ടി ഉമ്മനും ഉണ്ടാകട്ടെ എന്നാണ് പ്രാർഥനയെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button