
ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയിലായി. രാസലഹരി ഉള്‍പ്പെടെ 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിജിപി പറഞ്ഞു.
24 മണിക്കൂറിനകം സംസ്ഥാനത്ത് 104 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് 137 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാസലഹരിയായ എംഡിഎംഎ കടത്ത് സംഘത്തെയും പൊലീസ് കയ്യോടെ പിടികൂടി. ഓരോ ജില്ലയിലും പ്രത്യേക സംഘമാണ് ഓപ്പറേഷന് തൂഫാനുമായി മുന്നോട്ടുപോകുന്നത്. ആന്ധ്രയില്‍ നിന്നാണ് സംസ്ഥാനത്തേക്ക് കൂടുതല്‍ മയക്കുമരുന്നെത്തുന്നതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
ഇന്റലിജന്‍സ് ഐജി പുട്ട വിമലാദിത്യ നോഡല്‍ ഓഫീസറായ ഓപ്പറേഷന് തൂഫാന് ഇന്നലെയാണ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. സ്കൂള്‍ പരിസരങ്ങളിലുള്‍പ്പെടെയുള്ള പെട്ടിക്കടകളിലെ ലഹരി വില്‍പ്പനയ്ക്കെതിരെ നടപടി ശക്തമാക്കാനാണ് പൊലീസ് തീരുമാനം. മയക്കുമരുന്ന് പരിശോധന വരുംദിവസങ്ങളില്‍ ഊര്‍ജിതമാക്കുമെന്നും ഡിജിപി പറഞ്ഞു.




