News

കെഎസ്‌ആർടിസിയിൽ പുത്തൻ മാറ്റങ്ങൾ; ടിക്കറ്റ് റിസർവേഷനിൽ ഇനി മുതൽ വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം

തിരുവനന്തപുരം: കെഎസ്‌ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുന്നുവെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കെഎസ്‌ആർടിസിയുടെ ആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആർടിസി ബഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ് ഉദ്‌ഘാടനം ചെയ്‌തശേഷം സംസാരിക്കുകയായിരുന്നു സി പി ജോൺ.

ബഡ്‌ജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്‌റ്റ്‌വെയർ, വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഔദ്യോഗിക ഉദ്‌ഘാടനവും തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു. സോഫ്‌റ്റ്‌വെയർ നിലവിൽ വന്നതോടെ യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനാകും. ഇന്ത്യൻ റെയിൽവേയ്‌ക്ക് സമാനമായി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിംഗ് ലിസ്റ്റ് ഉൾപ്പെടുത്താനാണ് പുതിയ സംവിധാനം.’കെഎസ്‌ആർടിസി ബസുകൾ ലീസിനെടുക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എന്റെ എംഎൽഎ ഫണ്ടിൽ നിന്ന് രണ്ട് ബസുകൾ തിരുവനന്തപുരം ജില്ലയ്‌ക്ക് സംഭാവന ചെയ്യും. ജലഗതാഗത വകുപ്പും കെഎസ്‌ആർടിസിയും സംയോജിപ്പിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു. ജലഗതാഗത വകുപ്പ് സിയാലിൽ നിന്ന് വാടകയ്‌ക്കെടുത്ത സോളാർ ബോട്ടുകളിൽ സെപ്‌തംബർ 30 മുതൽ പാർവതി പുത്തനാറിൽ ബോട്ടിംഗ് ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കത്തിൽ പങ്കാളിയാകാനുള്ള ചർച്ചകൾ കെഎസ്‌ആർടിസി തുടങ്ങി. ഇനായി ട്രക്കുകൾ വാടകയ്‌ക്കെടുക്കും’ – സിപി ജോൺ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button