News

നീറ്റ് പേപ്പർ ചോർച്ച: മുഖ്യസൂത്രധാരനായ കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണി സിബിഐ പിടിയിൽ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യസൂത്രധാരന്‍ പിവി കുല്‍ക്കര്‍ണിയെ സിബിഐ അറസ്റ്റ് ചെയ്തു. പൂനെയില്‍ നിന്നാണ് മഹാരാഷ്ട്ര സ്വദേശിയും കെമിസ്ട്രി ലക്ചററുമായ കുല്‍ക്കര്‍ണിയെ അറസ്റ്റ് ചെയ്തത്.

എന്‍ടിഎക്ക് വേണ്ടി പരീക്ഷാ നടപടികളില്‍ പങ്കാളിയായിരുന്ന കെമിസ്ട്രി ലക്ചറര്‍ പിവി കുല്‍ക്കര്‍ണിക്ക് ചോദ്യപേപ്പറുകള്‍ ലഭ്യമായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി. സിബിഐ നേരത്തെ അറസ്റ്റ് ചെയ്ത മനീഷ വാഗ്മറെയുടെ സഹായത്തോടെ ഇയാള്‍ വിദ്യാര്‍ഥികള്‍ക്കായി പൂനെയിലെ തന്റെ വസതിയില്‍ വെച്ച് പ്രത്യേക കോച്ചിങ് ക്ലാസുകള്‍ നടത്തുകയും ചെയ്തതായി സിബിഐ കണ്ടെത്തി.


ക്ലാസുകള്‍ക്കിടയില്‍ കുല്‍ക്കര്‍ണി ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ശരിയായ ഉത്തരങ്ങളും പറഞ്ഞുകൊടുത്തതായി പറയപ്പെടുന്നു. അദ്ദേഹം പറഞ്ഞുകൊടുത്ത ഈ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ നോട്ട്ബുക്കുകളില്‍ കൈപ്പടയില്‍ എഴുതിയെടുത്തിരുന്നു. ഇവ നീറ്റ് പരീക്ഷയിലെ യഥാര്‍ത്ഥ ചോദ്യപേപ്പറുമായി കൃത്യമായി ഒത്തുപോകുന്നതാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസില്‍ ഇതുവരെ ഏഴ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button