KeralaNews

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

മുണ്ടത്തിക്കോട് വെടിക്കെട്ട്പ്പുര ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം. ഇന്ന് ചേർന്ന് അനുശോചന യോഗത്തിലാണ് തിരുവമ്പാടി ദേവസ്വത്തിന്റെ പ്രഖ്യാപനം.

മരിച്ച ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകും. തിരുവമ്പാടി ദേവസ്വം പ്രതിനിധികളായി ദുരന്ത സ്ഥലത്ത് എത്തി വെടിക്കെട്ട് അപടത്തിൽ മരിച്ച അഞ്ചുപേരുടെ കുടുംബങ്ങൾക്കും അഞ്ചുലക്ഷം രൂപ വീതവും മരിച്ച മറ്റു തൊഴിലാളികളുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം വീതവും സഹായധനമായി നൽകുമെന്ന് തിരുവമ്പാടി ദേവസ്വം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്കായുള്ള അനുശോചന യോഗത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഏപ്രില്‍ 21നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയില്‍ സ്ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. കരാറുകാരന്‍ സതീഷ് ഉള്‍പ്പെടെ 17 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഇത്തവണ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കി മിതമായ രീതിയിലായിരുന്നു ആഘോഷം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button