
ദില്ലി മദ്യനയ അഴിമതി കേസിൽ സി ബി ഐക്ക് തിരിച്ചടി. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുറ്റവിമുക്തൻ. മനീഷ് സിസോദിയയെയും കേസിൽ നിന്നും ഒഴിവാക്കി. സിബിഐ കേസിലാണ് കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയത്. കേസിൽ മതിയായ തെളിവില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി പറഞ്ഞു. ഗൂഢാലോചനക്കും തെളിവില്ലെന്നും കോടതി കണ്ടെത്തി.
ഒന്നാം പ്രതി കുൽദീപ് സിങ്ങിനെതിരെ പ്രതിചേർത്ത സിബിഐ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കേസിലെ 23 പ്രതികളും കുറ്റ വിമുക്തരായി.
ബി ജെ പി സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ കെജ്രിവാൾ സർക്കാരിനെതിരെ ചമച്ച ഏറ്റവും വലിയ ആരോപണമായിരുന്നു ദില്ലി മദ്യനയ അഴിമതി.മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഇ ഡി കേസിൽ കെജ്രിവാളിനെ 2024 മാർച്ച് 21ന് അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറിലാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചത്.




