KeralaNews

മെസി വിവാദം: ക്രമക്കേട് നടക്കാന്‍ ഒരു സാധ്യതയുമില്ല, ഇതെല്ലാം പുകമറയുണ്ടാക്കി ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം: എം വി ഗോവിന്ദന്‍

അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാട് ഇപ്പോള്‍ വിവാദമാക്കുന്നത് ആളുകളുടെ ശ്രദ്ധ തിരിക്കാനെന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ എം വി ഗോവിന്ദന്‍. ഇടപാടില്‍ ക്രമക്കേടുണ്ടാകാന്‍ ഒരു സാധ്യതയുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

പണം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോഴാണല്ലോ ക്രമക്കേടെന്നും അതിനെല്ലാം കൃത്യമായ രേഖ ഉണ്ടാകുമല്ലോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ഇടപാടുകളെക്കുറിച്ച് പുകമറ സൃഷ്ടിക്കാനുള്ള കള്ളപ്രചാരവേലയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിവിധ വിഷയങ്ങളില്‍ നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ ദുരൂഹ ഇടപാടിനെക്കുറിച്ച് വിജിലന്‍സും കേന്ദ്ര ഏജന്‍സിയും അന്വേഷണം നടത്തണമെന്ന് പി കെ ഫിറോസ് എംഎല്‍എ ആവശ്യപ്പെട്ടു. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ നടന്ന ഇടപാടായതിനാലാണ് കേന്ദ്ര ഏജന്‍സി കൂടി അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നതെന്ന് പി കെ ഫിറോസ് പറഞ്ഞു. കൊച്ചി സ്റ്റേഡിയം വിട്ടുകൊടുക്കുമ്പോള്‍ ഡെപ്പോസിറ്റ് വാങ്ങാത്തതില്‍ ഉള്‍പ്പെടെ സ്‌പോണ്‍സര്‍ കമ്പനിയെ പിന്തുണച്ച അന്നത്തെ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും പി കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button