News

കാസർകോട് എംഡിഎംഎ കേസ് പ്രതിക്കൊപ്പം കൂടുതൽ ചിത്രങ്ങൾ പുറത്ത്; വെട്ടിലായി മുഖ്യമന്ത്രിയും കോൺഗ്രസും

കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ കടുത്ത വെട്ടിലായിരിക്കുകയാണ് മുഖ്യമന്ത്രിയും കോൺഗ്രസും. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് സിപിഎം യുവജന സംഘടനകളുടെ തീരുമാനം.

എന്നാൽ സെൽഫി എടുത്തു എന്നതിന്‍റെ പേരിൽ മുഖ്യമന്ത്രിയെ സംശയമുനയിൽ നിർത്തരുതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ ഇന്ന് പറഞ്ഞു. വിവാദങ്ങൾക്കിടയിൽ എംഡിഎംഎ കേസിൽ അറസ്റ്റിലായ മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായ വാഹനപരിശോധനയ്ക്കിടയിലാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ എന്ന് സ്വയം അവകാശപ്പെട്ട മുഹമ്മദ് ഹുസൈനും മറ്റ് രണ്ട് പേരും 139.29 ഗ്രാം എംഡിഎംഎയുമായി കാലിക്കടവിൽ വെച്ച് പിടിയിലായത്.

പ്രതിയുടെ പ്രൊഫൈലിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററെന്ന പദവി വെച്ചാണ് സിപിഎം വ്യാപകര പ്രചാരണം തുടങ്ങിയത്. ആദ്യഘട്ടത്തിലെ മുഖ്യമന്ത്രിയുടെ മൗനം പാർട്ടിയെ പ്രതിരോധത്തിലാത്തി. പിന്നാലെയാണ് നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച് പൊലീസ് മർദ്ദനമേറ്റവരാണ് ഹുസൈൻ എന്നും അന്ന് മുതലാണ് തനിക്ക് പരിചയമെന്നും വി ഡി സതീശൻ പറഞ്ഞത്.

എന്നാൽ നിമിഷ നേരം കൊണ്ട് സിപിഎം സൈബർ അണികൾ മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു. 2021 മുതൽ തന്നെ വിഡി സതീശനൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്ത് വിട്ടത്. എംഡിഎംഎ പ്രതികളുമായി മുഖ്യമന്ത്രിയുടെ ബന്ധത്തിൽ അന്വേഷണം വേണമെന്നാണ് സിപിഎം ഇപ്പോൾ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം പറവൂരിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.

തുടർ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സെൽഫിവെച്ച് മുഖ്യമന്ത്രിയെ സംശയത്തിൽ നിർത്തരുതെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് ആഭ്യന്തരമന്ത്രിക്ക് പിറകെ മന്ത്രിമാര്‍. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഈ സർക്കാറിന്‍റെ കാലത്ത് പിടിയിലായത് സർക്കാറിന്‍റെ നേട്ടമല്ലേ എന്ന് പറഞ്ഞ് ന്യായികരിക്കുകയാണ് പാർട്ടി പ്രവർത്തകർ. എന്നാൽ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്താത്തത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന വാദമുയർത്തുകയാണ് സിപിഎം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button