News

മാസപ്പടി കേസ് കനക്കുന്നു; വീണ വിജയന്റെ ലോക്കർ പരിശോധിച്ച് ഇ.ഡി

തിരുവനന്തപുരം: സി.എം.ആർ.എൽ- എക്സാലോജിക്ക് മാസപ്പടി കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ബാങ്ക് ലോക്കറുകൾ തുറന്നു പരിശോധിച്ചു.

വീണയെ വിളിച്ചുവരുത്തിയായിരുന്നു തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കർ തുറന്നത്. എന്നാൽ മാസപ്പടി കേസ് സംബന്ധിച്ച രേഖകൾ ലോക്കറിൽ നിന്ന് ലഭിച്ചില്ലെന്നാണ് സൂചന. പരിശോധനയ്ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഒരുക്കിയിരുന്നു. മൂന്നുമണിക്കൂറോളം പരിശോധന തുടർന്നു.

സി.എം.ആർ.എല്ലുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ലോക്കർ പരിശോധിച്ചത്. കഴിഞ്ഞ ദിവസം വീണയെ കൊച്ചിയിൽ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വീണ ഹാജരാക്കിയ രേഖകളിൽ എച്ച്.ഡി.എഫ്,​സി ബാങികിലെ ലോക്കറിന്റെ വിവരങ്ങളുമുണ്ട്.

ലോക്കറിലെ സ്വർണമടക്കമുള്ള വിവരങ്ങൾ ഇ.ഡി രേഖപ്പെടുത്തി. പരിശോധനയുടെ വിവരങ്ങൾക്കൊപ്പം എസ്.എഫ്.ഐ.ഒ രേഖകൾ കൂടി ലഭ്യമായാൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. എന്നാൽ കോടതി നിർ‌ദ്ദേശിച്ച സമയപരിധി കഴിഞ്ഞിട്ടും എസ്.എഫ്.ഐ.ഒ ഇതുവരെ രേഖകൾ ഇ.ഡിക്ക് കൈമാറിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button