News

പവർകട്ടിൽ വലഞ്ഞ് മന്ത്രിമാരും; തമിഴ്‌നാട്ടിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ വാർത്താസമ്മേളനം!

ചെന്നൈ: കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ പവർകട്ട്. വെല്ലൂരിൽ റവന്യു മന്ത്രി കെ എ സെങ്കോട്ടയ്യന്റെ വാർത്താസമ്മേളനത്തിനിടെയാണ് കറന്റ് പോയത്. ഇതോടെ മാദ്ധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ വെളിച്ചത്തിലാണ് മന്ത്രി സമ്മേളനം പൂർ‌ത്തിയാക്കിയത്. കേരളത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രസംഗിക്കുന്നതിനിടെ കറന്റ് പോയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ വെല്ലൂർ സർക്യൂട്ട് ഹൗസിലായിരുന്നു സംഭവം.

തുടർന്ന് മൊബൈൽഫോൺ ടോർച്ചിന്റെയും ക്യാമറാ ലൈറ്റുകളുടെയും സഹായത്തോടെയാണ് വാർത്താസമ്മേളനം റെക്കോർഡ് ചെയ്‌തത്. എന്നാൽ, സംഭവിച്ചത് പവർകട്ടല്ലെന്നും ട്രാൻസ്‌ഫോമറിലെ ഫ്യൂസ് തകരാറായിരുന്നെന്നുമാണ് തമിഴ്‌നാട് പവർ ഡിസ്‌ട്രിബ്യൂഷൻ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.ഞായറാഴ്‌ച തിരിച്ചെന്തൂരിൽ വിസികെ നേതാവും എംപിയുമായ തോൽ തിരുമാളവൻ പങ്കെടുത്ത പൊതുപരിപാടിക്കിടെയും വൈദ്യുതി തടസപ്പെട്ടിരുന്നു. വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. ഒടുവിൽ മൊബൈൽ ഫോൺ വെളിച്ചത്തിലാണ് സമ്മാനങ്ങൾ ദാനം ചെയ്‌തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button