
സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ നിസ്സഹകരണ സമരത്തിലേക്ക്. പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് KGMCTAയുടെ സമരം. ഔദ്യോഗിക ചർച്ചകളിൽ നിന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ വിട്ടുനിൽക്കും. തിങ്കളാഴ്ച വിദ്യാർഥികളുടെ തിയറി ക്ലാസുകൾ ബഹിഷ്കരിക്കും.
ഒക്ടോബർ മൂന്നിന് മെഡിക്കൽ കോളേജുകളിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. ഒക്ടോബർ പത്തിന് മെഡിക്കൽ കോളേജുകളിൽ ധർണ്ണ നടത്തും. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ അധ്യയനം നിർത്തിവയ്ക്കുമെന്നും ഒപി ബഹിഷ്കരിക്കുമെന്നും മുന്നറിയിപ്പുണ്ട്.



