InternationalNews

കുവൈത്തിലെ ഇറാൻ ആക്രമണം: പരുക്കേറ്റവരിൽ 3 പേർ മലയാളികൾ

കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ 3 പേർ മലയാളികൾ. ഒരു പെൺകുട്ടിക്കും രണ്ട് യുവാക്കൾക്കുമാണ് പരുക്കേറ്റത്. വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇറാന്റെ ആക്രമണത്തിൽ ആകെ 12 ഇന്ത്യക്കാർക്ക് ആണ് പരുക്കേറ്റത്.

അതേസമയം കുവൈത്തിനു നേരെ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈത്ത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ ആണ് മരിച്ചത്.

ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്നു ഇന്ത്യ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ നടുക്കിയ വ്യോമാക്രമണത്തിന് പിന്നാലെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇറാന്റെ കടുത്ത നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button