തലയില്‍ മുണ്ടിട്ട് മര്‍ദ്ദനം: പെട്രോള്‍ പമ്പില്‍ മൂന്നംഗസംഘത്തിന്റെ കവര്‍ച്ച; ജീവനക്കാര്‍ക്ക് പരിക്ക്
കോഴിക്കോട് മങ്ങാട് എച്ച്.പി.സി.എല്‍ പമ്പില്‍ രാത്രി രണ്ടുമണിക്ക് മൂന്നംഗ സംഘത്തിന്റെ ആക്രമണവും കവര്‍ച്ചയും. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പതിനായിരത്തിലധികം മോഷ്ടാക്കള്‍ കവര്‍ന്നുകൊണ്ടുപോയി.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഈ സമയം രണ്ട് ജീവനക്കാര്‍ മാത്രമാണ് പമ്പില്‍ ഉണ്ടായിരുന്നത്. പമ്പില്‍ എത്തിയ മോഷണസംഘം ജീവനക്കാരെ വളഞ്ഞു. അതിനുശേഷം ഇതിലൊരാള്‍ ധരിച്ചിരുന്ന മുണ്ട് അഴിച്ചെടുത്ത് ഒരു ജീവനക്കാരന്റെ മുഖത്ത് മൂടുകയും ബലംപ്രയോഗിച്ച് പണം കവരുകയുമായിരുന്നു.
മുളകുപൊടി പ്രയോഗം നടത്തി. പണം കൈക്കലാക്കിയ മോഷണസംഘം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. ജീവനക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വന്‍ മോഷണം നടത്താന്‍ ലക്ഷ്യമിട്ടാണ് ജീവനക്കാര്‍ കുറവുണ്ടായിരുന്ന സമയത്ത് മോഷ്ടാക്കള്‍ എത്തിയതെന്നും പണം തട്ടിയെടുത്ത രീതിയില്‍ നിന്ന് മൂവര്‍ സംഘം പ്രൊഫഷണല്‍ മോഷ്ടാക്കളാണെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
- തമിഴ്നാട്ടിൽ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാപദ്ധതി വിപുലീകരിച്ചു; ‘വെട്രി പയനം’ പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വിജയ്
- ‘വി.ഡി. സതീശൻ ബി.ജെ.പിയുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി’; യു.ഡി.എഫിൽ ഐക്യമില്ലെന്ന് പി. രാജീവ്
- അടൂർ പ്രകാശിന്റെ അതൃപ്തി; അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാത്രമെന്ന് വെള്ളാപ്പള്ളി നടേശൻ
- ജന്തർമന്ദറിൽ പ്രതിഷേധം ശക്തമാകുന്നു: എംഎ ബേബി അടക്കമുള്ളവരെ അറസ്റ്റുചെയ്തു, മേഖലയിൽ വൻപൊലീസ് സന്നാഹം
- ‘അക്രമങ്ങൾ നടക്കുന്നത് ബിജെപി-സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ’; സർക്കാർ നടപടി സ്വീകരിക്കുമെന്ന് സണ്ണി ജോസഫ്








