
കേരളത്തെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്ന മാനസിക നിലയാണ് യുഡിഎഫ് എംപി മാർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുനിഷ്ട് ചോദ്യങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കാൻ എംപിമാർക്ക് ആവേശമെന്നും മുഖ്യമന്ത്രി. കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാറെന്നും കോഴിക്കോട് നടന്ന മീറ്റ് ദ പ്രസ്സ് പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു
കേരളത്തെ ദ്രോഹിക്കുന്ന യുഡിഎഫ് എം.പിമാരുടെ നിലപാട് കൃത്യമായി ചൂണ്ടിക്കാണിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിദാരിദ്രമുക്തമായി കേരളത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ കുനിഷ്ട് ചോദ്യങ്ങൾ ഉന്നയിക്കാൻ എംപിമാർക്ക് ആവേശമെന്നും ഉദാഹരണ സഹിതം മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ എം.പിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് സമയവും സ്ഥലവും പറയാൻ മറുപടി.
AAY റേഷൻ കാർഡുകൾ റദ്ദാക്കി കിട്ടുമോ എന്ന കുബുദ്ധിയിൽ ഒരു ചോദ്യം പാർലമെൻ്റിൽ വന്നു. കേരളത്തെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്ന മാനസിക അവസ്ഥയിൽ നിന്നാണ് ഇതു വരുന്നത്. കേരളത്തെ പ്രയാസപ്പെടുത്താൻ കൂടുതൽ ബുദ്ധി ഉപദേശിച്ച് കേന്ദ്രത്തിന് കൊടുക്കുകയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി
യുഡിഎഫ് എം.പി മാരുടെകേരള വിരുദ്ധത മറനിക്കി പുറത്തുവരുകയാണ് എന്നും കെ സി വേണുഗോപിൽ ഇതിന് ജനങ്ങളോട് മറുപടി പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



