KeralaNews

ശബരിമല സ്വർണക്കൊള്ള: ശങ്കരദാസിനെതിരെ ഇപ്പോൾ നടപടിയുണ്ടാകില്ല; ബിനോയ് വിശ്വം

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ശങ്കരദാസിനെതിരെ ഇപ്പോൾ നടപടിയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണ്. കുറ്റം ചെയ്തുവെന്ന് വ്യക്തമായാൽ ഉടൻ നടപടിയുണ്ടാകുമെന്നും ഇപ്പോൾ വേണ്ടത് മാനുഷിക പരിഗണനയാണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

കേരള കോൺ​ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചയിലും അദ്ദേഹം പ്രതികരിച്ചു. ജോസ് കെ മാണിയുമായി ഇന്നലെ സംസാരിച്ചുവെന്നും ഇടതുമുന്നണി വിടില്ല എന്നാണ് പറഞ്ഞതെന്നും ബിനോയ് വിശ്വം അറിയിച്ചു.

ഇന്നലെ അറസ്റ്റിലായ 11ാം പ്രതി കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന് നടക്കും. മുൻ ദേവസ്വം ബോർഡ് അംഗമായ ശങ്കരദാസ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി എത്തിയാണ് റിമാൻഡ് നടപടികൾ പൂർത്തിയാക്കുക. അതിന് ശേഷം ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button