Kerala

വിസിക്ക് തിരിച്ചടി;കേരള സർവകലാശാല വിദ്യാർത്ഥി യൂണിയന് കാലാവധി പൂർത്തിയാകുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി

കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന് തിരിച്ചടി. കേരള സർവകലാശാല വിദ്യാർത്ഥി യൂണിയന് കലാവധി കഴിയും വരെ തുടരാമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സർവകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താനും ​ഹൈക്കോടതി അനുമതി നൽകി. വിസിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ വലിയെ പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ യൂണിവേഴ്സിറ്റിൽ അരങ്ങേറിയത്.

കലോത്സവതം ഉൾപ്പെടെ നടത്താനുള്ള അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ഇതിനിടയിലായിരുന്നു യൂണിയൻ അസാധുവാക്കാനായി കാലാവധി കഴിയും മുന്നെ യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചിരിക്കുകയായിരുന്നു വിസി. ഇതിനെതിരെ സർവകലാശാല യൂണിയൻ ഹൈക്കോടതിയിൽ സമർപ്പിച്ച് ഹർജിയിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button