Business
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് വില 91,440 രൂപയിൽ എത്തി. ഇന്നലെ 91,560 രൂപ ആയിരുന്നു ഒരു പവൻ വാങ്ങാൻ നൽകേണ്ടിയിരുന്നത്. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,430 രൂപയും ആയി.
ഒക്ടോബറില്‍ സ്വര്‍ണത്തിൻ്റെ വിലയില്‍ വൻ കുതിപ്പാണുണ്ടായത്. എല്ലാവരും സ്വര്‍ണവില ഒരു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയുണ്ടായില്ല. ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.
സ്വര്‍ണ വിലയില്‍ ലോക വിപണിയിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ അന്താരാഷ്ട്ര വിപണിയില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിലും അലയൊലികള്‍ സൃഷ്ടിക്കും.


