NewsPolitics

വടക്കൻ പറവൂരിൽ ആദ്യം ഒന്ന് ഇറങ്ങി, പിന്നീട് കയറി ; ലീഡ് തിരിച്ച് പിടിച്ച് വി ഡി സതീശൻ; പിണറായി വിജയൻ പിന്നിൽ തന്നെ

എറണാകുളം: വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ വടക്കൻ പറവൂരിൽ ആദ്യമൊന്ന് ഇടറി വിഡി സതീശൻ. ലീഡ് നിലയിൽ താഴേക്ക് പോയ വിഡി സതീശൻ പിന്നീട് ലീഡ് തിരിച്ചുപിടിച്ചു. 932 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ഇ ടി ടൈസൺ മാസ്റ്ററായിരുന്നു മുന്നിലുണ്ടായിരുന്നത്. 243 വോട്ടുകൾക്ക് ലീഡ് ചെയ്തിരുന്നു. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാ​ഗത്തെ വോട്ടുകൾ എണ്ണിയപ്പോഴാണ് വി ഡി സതീശൻ പിന്നിലേക്ക് പോയത്. എൽഡിഎഫിന് അടിസ്ഥാന വോട്ടുകളുള്ള പ്രദേശമാണ് ഇത്. കൂടാതെ ബിജെപി വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്.

അതേസമയം, ധർമ്മടത്ത് രണ്ടാം ഘട്ട വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ പിണറായി വിജയൻ പിന്നിൽ തന്നെ തുടരുകയാണ്. ധർമ്മടത്ത് ലീഡ് ഉയർത്തി യുഡിഎഫ് മുന്നിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയന്‍ പിന്നില്‍ പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button