News

കേരള കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അ​ഗസ്റ്റിനും മത്സരിക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കേരള കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണി മത്സരിക്കും. ഇടുക്കി- റോഷി അ​ഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി- എൻ ജയരാജ്, ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ, പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചാലക്കുടി – അഡ്വ. ബിജു ചിറയത്ത്, റാന്നി- പ്രമോദ് നാരായണൻ, തൊടുപുഴ- സിറിയക് ചാഴിക്കാടൻ, പിറവം- സാബു കെ ജേക്കബ്, ഇരിക്കൂർ – മാത്യു കുന്നപ്പള്ളി, കടുത്തുരുത്തി – നിർമ്മല ജിമ്മി, പെരുമ്പാവൂർ- ബേസിൽ പോൾ എന്നിവരാണ് മത്സരിക്കുന്നത്.

കടുത്തുരുത്തി സീറ്റില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിനെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ആലോചന നടന്നിരുന്നു. പ്രാദേശിക നേതാക്കള്‍ക്കിടയില്‍ സീറ്റിനായി തര്‍ക്കം രൂക്ഷമായതോടെയാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി എന്ന നിലയില്‍ നിഷയെ മല്‍സരിപ്പിക്കാനുളള ആലോചന വന്നത്. എന്നാൽ നിർമ്മല ജിമ്മിയെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും ഇന്ന് ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button