Kerala

പ്രഥമ കേരള പുരസ്‌കാരങ്ങൾ ഗവർണർ വിതരണം ചെയ്‌തു,

സംസ്ഥാനത്ത് വിവിധ മേഖലകളിൽ സമഗ്ര സംഭാവനകള്‍ കാഴ്ചവച്ചവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ കേരള പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു.

സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള കേരള ജ്യോതി പുരസ്ക്കാരം പ്രൊഫ. എം.കെ.സാനുവിന് സമ്മാനിച്ചു. എം.കെ.സാനുവിന് വേണ്ടി ചെറുമകൻ അനീത് കൃഷ്ണനാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്. കേരള പ്രഭ പുരസ്ക്കാരം കർഷകയായ ഭുവനേശ്വരി ഏറ്റുവാങ്ങി. കേരള ശ്രീ പുരസ്ക്കാരം കലാമണ്ഡലം വിമലാ മേനോൻ ഏറ്റുവാങ്ങി. കേരള ശ്രീ പുരസ്ക്കാരങ്ങള്‍ ഡോ.ടി.കെ.ജയകുമാർ, നാരായണ ഭട്ടതിരി, സഞ്ജു സാംസണ്‍, ഷൈജ ബേബി, വി.കെ.മാത്യൂസ് എന്നിവർക്ക് സമ്മാനിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button