News

കരുവാറ്റ കൊലപാതകം: കൗമാര സംഘത്തെ രണ്ടേകാൽ മണിക്കൂർ ചോദ്യം ചെയ്ത് പൊലീസ്

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കൗമാര സംഘത്തെ രണ്ടേ കാല്‍ മണിക്കൂര്‍ ചോദ്യം ചെയ്ത് പൊലീസ്. ചേര്‍ത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തില്‍ എത്തിയാണ് പൊലീസ് സംഘം കൗമാരക്കാരില്‍ നിന്ന് വിവരശേഖരണം നടത്തിയത്. മൂന്നു പേരെയും ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം.

എന്നാല്‍, ലീഗല്‍ കം പ്രബേഷണറി ഓഫീസറുടെ സാന്നിധ്യത്തില്‍ സംരക്ഷണ കേന്ദ്രത്തില്‍ വച്ച് രണ്ടേ കാല്‍ മണിക്കൂര്‍ വിവര ശേഖരണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തില്‍ മൂവരെയും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് ഈ മാസം 31ന് കോടതി വീണ്ടും പരിഗണിക്കും. തുടര്‍ന്നാകും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ ആവശ്യത്തില്‍ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button