KeralaNews

കാലടി സംസ്കൃത സർവകലാശാല വിസിക്ക് എതിരായ പ്രതിഷേധം; വിദ്യാത്ഥികൾക്ക് തിരിച്ചടി

കാലടി സംസ്കൃത സർവകലാശാല വിസിക്ക് എതിരായ പ്രതിഷേധത്തിൽ വിദ്യാത്ഥികൾക്ക് തിരിച്ചടി. 14 എസ്എഫ്ഐ പ്രവത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു.

സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം നടത്തിയത്. തന്നെ വിദ്യാർഥികൾ കയ്യേറ്റം ചെയ്തെന്ന് കാട്ടി താത്കാലിക വിസി സിസി തോമസ് തന്നെ നേരിട്ട് പരാതി നൽകുകയായിരുന്നു. സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഡി ജി പിയെ നേരിട്ട് വിളിപ്പിച്ച് ശക്തമായ നടപടിക്ക് ഗവർണർ നിർദേശം നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button