വിമുക്തഭടന്മാർക്കായി തൊഴിൽമേള നവംബർ 6ന്

വിമുക്തഭടന്മാർക്കായി തൊഴിൽമേള നവംബർ 6ന്
തിരുവനന്തപുരം: വിമുക്തഭടന്മാർക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് റീസെറ്റിൽമെന്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 6ന് തൊഴിൽമേള സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം പാങ്ങോടുള്ള കുളച്ചൽ സ്റ്റേഡിയത്തിലാണ് തൊഴിൽമേള നടക്കുന്നത്.സൈനിക സേവനത്തിൽനിന്ന് വിരമിച്ചവർക്ക് വിവിധ തൊഴിൽ അവസരങ്ങൾ പരിചയപ്പെടുന്നതിനും അനുയോജ്യമായ ജോലികൾ കണ്ടെത്തുന്നതിനും മേള പ്രയോജനപ്പെടും. തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിമുക്തഭടന്മാർ www.esmhire.com എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
തൊഴിൽമേളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾക്കും 020-26341217, 011-20863432 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
