News

എഴുന്നേറ്റ് നിന്ന് നാല് ചീത്ത പറയുക മണിയുടെ ശീലം; പ്രായം ഓർത്ത് മറുപടി പറയുന്നില്ലെന്ന് ഷിബു ബേബി ജോൺ

തിരുവനന്തപുരം: എം.എം. മണിക്ക് നേരെ രൂക്ഷമായ പരിഹാസവുമായി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. എം.എം. മണിയുടെ പ്രായം പരിഗണിച്ചാണ് താൻ കൂടുതൽ മറുപടി പറയാത്തതെന്നും, എഴുന്നേറ്റ് നിന്ന് നാല് ചീത്തവിളിക്കുക എന്നത് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയാണെന്നും മന്ത്രി പ്രതികരിച്ചു. എനിക്ക് ചെയ്യാൻ ഒത്തിരി ജോലികളുണ്ട്. അങ്ങേർക്കൊക്കെ മറുപടി പറഞ്ഞ് സമയം കളയാനാകുമോ. അദ്ദേഹത്തിന്റെ പ്രായംവെച്ച് ഓരോരുത്തർ പോയി ഓരോന്ന് ചോദിക്കുമ്പോൾ, എഴുന്നേറ്റ് നിൽക്കുക, നാല് ചീത്ത പറയുക എന്നതാണ് പുള്ളിക്ക് അറിയാവുന്നത്.

അങ്ങനെ അത് ശീലിച്ചുപോയി. അദ്ദേഹത്തിന് എന്റെ പേരുപോലും അറിയില്ല. അതിനൊക്കെ മറുപടി നൽകാൻ താനില്ല, ഷിബു ബേബി ജോൺ പറഞ്ഞു. സി.പി.എം. നഗരംപാറ ഓഫീസിലേക്ക് നടത്തിയ വൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ എം.എം. മണി വിവാദ പ്രസ്താവന നടത്തിയത്. “മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്ക് പറയേണ്ടതില്ലല്ലോ. ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവർത്തനത്തിൽ ഇറങ്ങുന്നത്,” എന്നായിരുന്നു മണിയുടെ വാക്കുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button