KeralaNews

അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് സുനിശ്ചിത വിജയമെന്ന്എം വി ഗോവിന്ദന്‍

അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരനെതിരെ ആഞ്ഞടിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായിട്ടാണ് സുധാകരന് ചങ്ങാത്തം. സുധാകരന്റെ കഴിഞ്ഞകാല രാഷ്ട്രീയത്തിന് വര്‍ത്തമാനകാലവുമായി യാതൊരു ബന്ധവുമില്ല. എല്ലാ വിഭാഗം വര്‍ഗ്ഗീയവാദികളും ആയി കൂട്ടുകൂടുന്നു. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ തള്ളിപ്പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് സുനിശ്ചിത വിജയം ഉണ്ടാവും. സുധാകരന് യുഡിഎഫിന്റെ എല്ലാ ജീര്‍ണതകളും ഉണ്ട്. അദ്ദേഹം എന്തൊക്കെയോ പറയുന്നു. അതിനൊന്നും മറുപടി ഇല്ല. സുധാകരന്‍ ഇപ്പോള്‍ ഇടത് പക്ഷം അല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വയനാടിനായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിനെക്കുറിച്ച് മിണ്ടാട്ടമില്ല. വയനാട് ദുരന്തം സംബന്ധിച്ച് കോണ്‍ഗ്രസ് പിരിച്ച പണം എവിടെ. മുഖ്യമന്ത്രി ചോദിച്ച ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി ഇല്ല. കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധി എല്ലാരും ചേര്‍ന്നു 230 വീട് നിര്‍മ്മിക്കും എന്നാണ് പറഞ്ഞത്. ഒന്നര വര്‍ഷമായി എവിടെ വീട്. പിരിച്ച ഫണ്ട് എവിടെ. കെപിസിസി അക്കൗണ്ടില് പണം ഉണ്ട് എന്നാണ് പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞത്.

കുടുംബസമേതം രാഹുൽ ഗാന്ധിയെ കണ്ട് കെ സുധാകരൻ; സുധാകരന്‍ യഥാര്‍ത്ഥ കോണ്‍ഗ്രസ് പോരാളിയെന്ന് രാഹുൽ
അതേ സമയം മങ്കട, വേങ്ങര മണ്ഡലങ്ങൡല എസ്ഡിപിഐ പിന്തുണയില്‍ പ്രതികരിക്കാന്‍ എം വി ഗോവിന്ദന്‍ തയ്യാറായില്ല. വരട്ടെ നോക്കാം എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button