KeralaNews

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി ആരോഗ്യമന്ത്രി കെ മുരളീധരൻ. ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

2019- 21 കാലഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയിൽ ക്രമക്കേട് നടന്നുവെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. 46 ലക്ഷത്തിലധികം രൂപയുടെ കുറവാണ് കണ്ടെത്തിയത്. കണക്കുകൾ മെഡിക്കൽ കോളജ് സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. ശേഷമാണ് ദ്രുതഗതിയിലുള്ള നടപടിക്ക് നിർദേശം നൽകിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.

കണ്ടെത്തിയത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്നും ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെടുന്നുണ്ട്. ക്രമക്കേടിൽ ആരെങ്കിലും നേരിട്ട് പങ്കെടുത്തോയെന്നും അന്വേഷണ വിധേയമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button