News
കുടുംബ വഴക്ക് ; വീട്ടമ്മയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

പാലക്കാട് : മണ്ണാർക്കാട് തച്ചനാട്ടുകരയിൽ നാടിനെ നടുക്കി കൊലപാതകം. തച്ചനാട്ടുകര കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്തുംപള്ളത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി,. സുകുമാരനും (50), ഭാക്യ ദീപയും (42) ആണ് മരിച്ചത്. ഭാര്യയെ വെട്ടിയ ശേഷം സുകുമാരൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കുടുംബ വഴക്കിനെ തുടർന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ദീപയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ 19കാരിയായ മകൾ വീട്ടിലുണ്ടായിരുന്നു.




